ചരിത്രപഠനത്തിന്‌ സൗകര്യം ഒരുക്കണം

തിരൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അതുല്യസംഭവമായിരുന്ന വാഗണ്‍ട്രാജഡി ചരിത്രങ്ങള്‍ പുതിയ തലമുറയ്‌ക്ക്‌ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഒരുക്കണമെന്നും വാഗണ്‍ട്രാജഡി ദിനം ഗവണ്‍മെന്റ്‌ സ്‌മരണദിനമായി കാണണമെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ തിരൂര്‍ മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു.

വാഗണ്‍ ട്രാജഡി ദിനത്തില്‍ 'സ്‌മൃതിയും വര്‍ത്തമാനവും' എന്ന പരിപാടിയില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സ്റ്റേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്‌ഘാടനംചെയ്‌തു. ഇ.സാജിത്‌ അധ്യക്ഷതവഹിച്ചു. എ. കോയക്കുട്ടി ഹാജി, പി. ഖാലിദ്‌ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal