വാഗണ്‍ ട്രാജഡി സ്മാരകം വെള്ളുവമ്പ്രം

ചരിത്രത്തില്‍ ജില്ലക്കൊപ്പം സ്ഥാനമുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്‌ വെയ്റ്റിംഗ്‌ ഷെഡ്‌ നാല്‍പതാം വയസ്സിന്റെ നിറവില്‍. 1969 ജൂണ്‍ 15 അന്നത്തെ ഇ.എം.എസ്‌ മന്ത്രി സഭയിലെ ഗതാഗത മന്ത്രിയായ ഇ.കെ ഇമ്പിച്ചി ബാവയാണ്‌ വെള്ളുവമ്പ്രത്തെ ട്രാന്‍സ്പോര്‍ട്ട്‌ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ എന്ന പേരിലുള്ള ബസ്‌ വെയ്റ്റിംഗ്‌ ഷെഡ്‌ ഉല്‍ഘാടനം ചെയ്‌തത്‌.പിറ്റേന്നാണ്‌ മലപ്പുറം ജില്ല നിലവില്‍ വന്നത്‌.

സ്വാതന്ത്ര്യ സമരകാലത്തെ കറുത്ത അധ്യായങ്ങളിലൊന്നായ വാഗണ്‍ ട്രാജഡിയുടെ ഓര്‍മയ്ക്കായാണ്‌ ട്രെയിന്‍ ബോഗിയുടെ ആകൃതിയില്‍ വെയിറ്റിംഗ്‌ ഷെഡ്‌ നിര്‍മിച്ചത്‌.കേരളത്തില്‍ കെ.എസ്‌.ആര്‍.ടി.സി ക്ക്‌ സ്വന്തമായുള്ള രണ്ട്‌ വെയ്റ്റിംഗ്‌ ഷെഡില്‍ ഒന്നാണിത്‌. രണ്ടാമത്തേത്‌ തിരുവനന്തപുരത്താണ്‌.

ബസ്‌ സ്റ്റോപ്പ്‌ നിര്‍മിക്കുന്നതിനു മുമ്പ്‌ ഇവിടെ ബ്രിട്ടീഷ്‌ ഗവണ്‍മന്റ്‌ മതില്‍ കെട്ടി അതിനുള്ളില്‍ ഹിച്ച്കോക്ക്‌ സായിപ്പിന്റെ പ്രതിമ നിര്‍മിച്ചിരുന്നു. പ്രതിമയ്ക്ക്‌ കാവലായി നാട്ടുമൂപ്പന്‍മാരെയാണ്‌ ബ്രിട്ടീഷുകാര്‍ നിര്‍ത്തിയിരുന്നത്‌.ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും പ്രതിമ അവിടെ നിലനിര്‍ത്തിയതിനെ തുടര്‍ന്ന്‌ പ്രദേശത്തെ വിവിധ നേതാക്കള്‍ പ്രതിമ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടു 1948 ല്‍ പ്രക്ഷോഭം നടത്തി.അബ്ദുറഹിമാന്‍ സാഹിബ്‌, മൂസ ഹാജി, അഹമദ്‌ കുട്ടി ഹാജി തുടങ്ങിയ പ്രദേശത്തെ നേതാക്കളാണ്‌ പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കിയത്‌.

പ്രക്ഷോഭത്തിനിടെ ബോംബ്‌ കൈവശം വെച്ച്‌ എന്ന്‌ കള്ളക്കേസുണ്ടാക്കി അബ്ദുറഹിമാന്‍ സാഹിബിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നതായി പൊതു പ്രവര്‍ത്തകനായ കക്കാടമ്മല്‍ മുഹമ്മദ്‌ ഷാ ഓര്‍ക്കുന്നു.ജനകീയ പ്രക്ഷോഭത്തിനിടയില്‍ പ്രതിമയും മതിലും പൊളിച്ചു മാറ്റാന്‍ അന്നത്തെ മദ്രാസ്‌ സര്‍ക്കാര്‍ ഉത്തരവിട്ടു.വെള്ളുവമ്പ്രത്ത്‌ റവന്യൂ വകുപ്പ്‌ കെ.എസ്‌.ആര്‍.ടി.സി ക്ക്‌ കൈമാറിയ സ്ഥലത്ത്‌ ഷെഡ്‌ നിര്‍മിക്കുകയായിരുന്നു.ഷെഡിന്റെ അടിഭാഗത്ത്‌ മെറ്റല്‍ കൊണ്ട്‌ ട്രെയിന്‍ ടയറുകളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ 10 ടയറുകളും നിര്‍മിച്ചിട്ടുണ്ട്‌. എന്നാല്‍ ഇവ ഇപ്പോള്‍ മണ്ണിനടിയിലായി
മലപ്പുറം മനോരമ

1 comments:

കൊട്ടോട്ടിക്കാരന്‍... said...

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏകയുദ്ധം (മറ്റുള്ളവ സമരങ്ങള്‍) നടന്ന പൂക്കോട്ടൂരിന്റെ മണ്ണില്‍‌നിന്ന് കുറിപ്പെഴുതുന്ന ബഷീര്‍ പൂക്കോട്ടൂരിന് സ്വാതന്ത്ര്യദിനാശംസകള്‍...

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal