വാഗണ്‍ദുരന്തം പ്രമേയമാക്കിയ ആദ്യ ഹ്രസ്വചിത്രം അന്താരാഷ്ട്ര മേളയിലേക്ക്‌

തിരൂര്‍: വാഗണ്‍ ദുരന്തം പ്രമേയമാക്കിയ ആദ്യഹ്രസ്വചിത്രം വാഗണ്‍ NO LV 1711 (1921) എന്ന ഹ്രസ്വ ചിത്രം ഈ വര്‍ഷത്തെ ഐ.ഡി.എസ്‌.എഫ്‌.എഫ്‌.കെയിലെ ഹ്രസ്വ ചിത്ര മല്‍സരവിഭാഗത്തിലേക്കു തിരഞ്ഞെടുത്തു.

മലയാളിയുടെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ചരിത്രബോധത്തെയും സാമൂഹിക പ്രതിബദ്ധതയെയും ചോദ്യം ചെയ്യുന്ന ചിത്രം പഴയകാല സംസ്കാരത്തേയും പുതിയ സംസ്കാരത്തെയും ചര്‍ച്ച ചെയ്യുന്നുണ്ട്‌.

അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ ശക്തമായ നേതൃത്വം നല്‍കി വീരമൃത്യുവരിച്ച പോരാളികളുടെ സ്മരണകള്‍ മാപ്പിളമാര്‍ക്ക്‌ അന്യമായി പോവുന്നുവെന്ന സന്ദേശവും ഹ്രസ്വചിത്രം വരച്ചുകാട്ടുന്നുണ്ട്‌. വാഗണ്‍ ദുരന്തത്തില്‍ മരണപ്പെട്ട വല്യുപ്പയുടെ കബറിടം അന്വേഷിച്ചു തിരൂരില്‍ എത്തുന്ന വിദ്യാര്‍ഥിയിലൂടെ ആരംഭിക്കുന്ന ഹ്രസ്വ ചിത്രം വീരമൃത്യു വരിച്ചവരുടെ സ്മരണകള്‍ അയവിറക്കുന്നു.

വാഗണ്‍ ദുരന്തം പ്രമേയമാക്കി പുറത്തിറക്കിയ ആദ്യ ഹ്രസ്വ ചിത്രമായ വാഗണ്‍ NO LV 1711 (1921) ന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌ വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാസ്കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിസം അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഹസീം ചെമ്പ്രയാണ്‌. വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എം.സി.ജെ വിദ്യാര്‍ഥികള്‍ ഈയിടെ പുറത്തിറക്കിയ ഹ്രസ്വചിത്രങ്ങളില്‍ ഒന്നാണ്‌ വാഗണ്‍ NO LV 1711

ഔട്ട്‌ ഓഫ്‌ കവറേജ്‌ എന്ന ഹ്രസ്വ ചിത്രവും ഹസീം മുമ്പ്‌ സംവിധാനം ചെയ്തിട്ടുണ്ട്‌. ഇംഗ്ലീഷ്‌ ബിരുധ ദാരിയായ ഹസീം തിരൂര്‍ ചെമ്പ്ര സ്വദേശി അബ്ദുല്‍ കരീമിന്റെയും സഫിയയുടേയും മകനാണ്‌.

News:thejas

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal