ടീം തിരൂര്‍ വാഗണ്‍ട്രാജഡി പുരസ്കാരം കൊച്ചൌസേപ്പ്‌ ചിറ്റിലപ്പള്ളിക്ക്‌

ദുബയ്‌: രാജ്യ സ്വാതന്ത്യ്രത്തിനു വേണ്ടി പോരാടി വീരമൃത്യു വരിച്ച ധീര ദേശാഭിമാനികളുടെ പേരില്‍ നല്‍കുന്ന വാഗണ്‍ ട്രാജഡി പുരസ്കാരം പ്രമുഖ വ്യവസായി കൊച്ചൌസേപ്പ്‌ ചിറ്റിലപ്പള്ളിക്ക്‌ നല്‍കുമെന്നു യു.എ.ഇയിലെ തിരൂര്‍ നിവാസികളുടെ കൂട്ടായ്മയായ ടീം തിരൂര്‍ പ്രതിനിധികള്‍ അറിയിച്ചു.
ധീര ദേശാഭിമാനികളുടെ സ്മരണ പുതിയ തലമുറയ്ക്കു പകര്‍ന്നു നല്‍കുന്നതിനാണ്‌ ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്‌.

ടീം അംഗങ്ങളാണ്‌ വീഗാര്‍ഡ്‌ ഉടമയായ ചിറ്റിലപ്പള്ളിക്കു അവാര്‍ഡ്‌ നല്‍കാന്‍ തീരുമാനിച്ചതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അംഗങ്ങള്‍ക്കും നാട്ടിലുള്ള കുടുംബങ്ങള്‍ക്കുമായി തിരൂരില്‍ ഈ മാസം 16 മുതല്‍ നടക്കുന്ന ത്രിദിന ടീം ഉല്‍സവത്തില്‍ പുരസ്കാരം വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ പി ഹുസയ്ന്‍, പാരമൌണ്ട്‌ ഷംസുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍, സദാശിവന്‍ ആലമ്പറ്റ, മൊയ്തുട്ടി ഹാജി സംബന്ധിച്ചു.

News:Thejas

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal