വാഗണ്‍ ട്രാജഡി പുനരാവിഷ്കാരം’ നടത്തുന്നു

മലബാര്‍ സമര അനുസ്മരണ സമിതി ‘വാഗണ്‍ ട്രാജഡി പുനരാവിഷ്കാരം’ നടത്തുന്നു

തിരൂര്‍: മലബാര്‍ ലഹളയുടെ 90ാം വാര്‍ഷികം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാലിയന്‍ വാലാബാഗും ചൗരിചൗരാ സംഭവവും പോലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇടം നേടിയ വാഗണ്‍ട്രാജഡിയുടെ പുനരാവിഷ്കാരം സെപ്റ്റംബര്‍ 20ന് നടത്തുമെന്ന് മലബാര്‍ സമര അനുസ്മരണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൈകീട്ട് മൂന്നിന് കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തില്‍ രക്തസാക്ഷികളുടെ കുടുംബ സംഗമത്തോടെ ചടങ്ങുകളാരംഭിക്കും.
തുടര്‍ന്ന് പയ്യനങ്ങാടിയില്‍ നിന്ന് പോരാളികളുടെ പ്രതീകാത്മക പ്രയാണമാരംഭിച്ച് സെന്‍ട്രല്‍ ജങ്ഷനിലെത്തി വാഗണില്‍ കുത്തി നിറച്ച് പോത്തനൂരിലേക്കും തിരിച്ചുമയക്കുന്നതിന്‍െറ പുനരാവിഷ്കാരം നടത്തും. വാഗണ്‍ ട്രാജഡിയുടെ ഛായാച്ചിത്ര അനാഛാദനം, രക്തസാക്ഷികളുടെ ഖബറിട സന്ദര്‍ശനം എന്നിവയുമുണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ വി.ടി. ഇക്റാമുല്‍ ഹഖ്, കണ്‍വീനര്‍മാരായ സി.എച്ച്. ബഷീര്‍, സി.പി. മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.

News: Madhyamam

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal