1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
വാഗണ്‍ ട്രാജഡി.
********************************************
ആകെ 70 പേര്‍ മരണപ്പെട്ടു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാര്‍. അതില്‍ 35 പേര്‍ കരുവമ്പലം പ്രദേശത്തുകാര്‍.

വാഗണ്‍ ട്രാജഡി പുരസ്കാരദാനം നാളെ

തിരൂര്‍: ടീം തിരൂര്‍ വാഗണ്‍ ട്രാജഡി പുരസ്കാരം നാളെ തിരൂര്‍ ടൌണ്‍ഹാളില്‍ വെട്ടംശാന്തി സെപ്ഷല്‍ സ്കൂളിനു നല്‍കും. വൈകിട്ട്‌ 6.30ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്യും.

തിരൂരിലെ കുടുംബ കൂട്ടായ്മയായ ആക്ട്‌ തിരൂരുമായി സഹകരിച്ച്‌ ഇന്നും നാളെയുമായി നടക്കുന്ന ഓണം-ഈദ്‌ ഫെസ്റ്റ്‌ പരിപാടിയുടെ ഭാഗമായാണ്‌ അവാര്‍ഡ്‌ ദാന ചടങ്ങ്‌.ടീം തിരൂര്‍ പ്രസിഡന്റ്‌ ശശി വാരിയത്ത്‌ ആധ്യക്ഷ്യം വഹിക്കും. മാനസികവൈകല്യം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്നതിലും കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്‌ ആശ്വാസം നല്‍കുന്നതിലും ശാന്തി സ്പെഷല്‍ സ്കൂളിന്റെ സേവന മാതൃകയ്ക്കാണ്‌ അവാര്‍ഡ്‌. 10,001 രൂപ, പ്രശസ്‌തിപത്രം, ഫലകം എന്നിവയടങ്ങുന്നതാണ്‌ അവാര്‍ഡ്‌. സര്‍ഗസംഗമം ഇന്നു വൈകിട്ട്‌ 6.30 ന്‌ ഗായകന്‍ വിഷ്ണു ഉദ്ഘാടനം ചെയ്യും.

0 comments:

Post a Comment