1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
വാഗണ്‍ ട്രാജഡി.
********************************************
ആകെ 70 പേര്‍ മരണപ്പെട്ടു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാര്‍. അതില്‍ 35 പേര്‍ കരുവമ്പലം പ്രദേശത്തുകാര്‍.

വാഗണ്‍ ട്രാജഡി അനുസ്മരണം

മലബാര്‍ കലാപത്തെ സ്മരിക്കുക തന്നെ വേണം: ഡോ. കെ.കെ.എന്‍ കുറുപ്പ്തിരൂര്‍: മലബാര്‍ കലാപത്തെ സ്മരിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്നവര്‍ ചരിത്രത്തോടു പ്രതിബദ്ധത ഇല്ലാത്തവരാണെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു. ഇന്ത്യാ ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്ത അധ്യായമാണ് മലബാര്‍ കലാപമെന്നും അദ്ദേഹം പറഞ്ഞു. വാഗണ്‍ ദുരന്തത്തിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ഗശാല തിരൂരിന്റെ ആഭിമുഖ്യത്തില്‍ വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ നടന്ന ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഡോ. വി. കുഞ്ഞാലി, ഡോ. മുസ്തഫ കമാല്‍പാഷ, ഡോ.കെ.കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍, എം.ഐ. തങ്ങള്‍, ഒറ്റയില്‍ മൊയ്തീന്‍, പി.എ. റഷീദ് എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം ഐ.യു.എം.എല്‍. ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സി. മമ്മൂട്ടി എം.എല്‍.എ. അധ്യക്ഷനായി. കുറുക്കോളി മൊയ്തീന്‍, ടി.എ. അഹമ്മദ് കബീര്‍, വി.പി. ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു. പടപ്പാട്ടുകളുടെ സംഗീതാവിഷ്‌കാരവും നടന്നു.


വാഗണ്‍ ട്രാജഡി ദിനം ആചരിച്ചു

അരീക്കോട്: വാലില്ലാപ്പുഴ കുഞ്ഞാത്തുമ്മ ബി.എഡ്.കോളേജില്‍ നടന്ന വാഗണ്‍ ട്രാജഡി ദിനാചരണം പ്രിന്‍സിപ്പല്‍ റഫീദലി ഉദ്ഘാടനം ചെയ്തു. ദുരന്ത സ്മരണകളുണര്‍ത്തുന്ന ഡോക്യുമെന്ററിയും ചാര്‍ട്ടുകളും പ്രദര്‍ശിപ്പിച്ചു. ദുരന്ത രക്തസാക്ഷികള്‍ക്ക് സ്മാരകമായ തിരൂര്‍ വാഗണ്‍ ട്രാജഡി ഹാള്‍ പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും വിദ്യാര്‍ഥികള്‍ പാസ്സാക്കി.

News @ Mathrubhumi
22/11/11

2 comments:

  1. തിരക്ക് പിടിച്ച കാലത്തിന്റെ കുത്തൊഴുക്കില്‍ മാഞ്ഞ് മറഞ്ഞ് പോകുന്ന ഈ രക്തസാക്ഷിത്വങ്ങളുടെ ഓര്‍മ്മകളെ വീണ്ടും വീണ്ടും മനസിലേക്ക് കടത്തി വിടുന്ന നല്ലവരായ സ്നേഹിതരേ! നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.

    ReplyDelete