1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
വാഗണ്‍ ട്രാജഡി.
********************************************
ആകെ 70 പേര്‍ മരണപ്പെട്ടു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാര്‍. അതില്‍ 35 പേര്‍ കരുവമ്പലം പ്രദേശത്തുകാര്‍.

വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ എക്സ്പ്രസ്

1921 നവമ്പര്‍ 20  സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ ക്രൂരതകള്‍ക്ക്‌ മുന്നില്‍ ലോകം നടുങ്ങിയ ദിവസം.  ഇന്ത്യന്‍ സ്വാതന്ത്യ്ര സമര ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്രൂരതകള്‍ക്ക്‌ മുന്നില്‍ വീരചരമം പ്രാപിച്ച 70 ല്‍ പരം ധീരദേശാഭിമാനികളെ പുതുതലമുറക്ക്‌ പരിചയപ്പെടുത്താന്‍ ഒരു ചലിക്കുന്ന സ്മാരകം . അതാണ്  “1921 വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ എക്സ്പ്രസ്‌.“


നിലവില്‍ ഈ ധീരദേശാഭിമാനികളുടെ സ്മരണക്കായി തിരൂര്‍ നഗരസഭ നിര്‍മിച്ച വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ ടൌണ്‍ ഹാള്‍, കുരുവമ്പലത്തുള്ള ലൈബ്രറി , പൂക്കോട്ടൂരില്‍ കെ.എസ്‌.ആര്‍.ടി.സി നിര്‍മിച്ച ബസ്‌ സ്റ്റോപ്‌ എന്നിവയുണ്ട്‌.

എങ്കിലും തീവണ്ടിയില്‍ നടന്ന ഈ കൂട്ടക്കൊലക്ക്‌ ഒരു തീവണ്ടി തന്നെ സ്മാരകമായി ഓടിച്ചു കൂടേ.....?

ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന മാംഗ്ലൂര്‍ - പാലക്കാട്‌ ഇന്റര്‍സിറ്റി എക്സ്പ്രസ്‌ (ട്രെയിന്‍ നമ്പര്‍ -22609/10) അടുത്ത മാസം (ജൂലൈ 2012 ) മുതല്‍ കോയമ്പത്തൂര്‍ വരെ നീട്ടുന്നു(ബജറ്റ്‌ മാര്‍ച്ച്‌ 2012.) തിരൂര്‍, പോത്തന്നൂര്‍ റയില്‍വേ സ്റ്റേഷനുകളില്‍ ഈ ട്രെയിനിനു സ്റ്റോപ്‌ ഉണ്ട്‌. ഈ ട്രെയിനിനു 1921 വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ എക്സ്പ്രസ്‌ എന്ന്‌ പേരിടണം. അതിന്റെ എ.സി കോച്ചുകളിലും മറ്റും വാഗണ്‍ ട്രാജഡിയുമായി ബന്ധപെട്ട ചിത്രങ്ങള്‍ വരക്കുക. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട്‌ റയില്‍വേ മന്ത്രി, എം.പിമാര്‍, .എം.എല്‍.എ മാര്‍,മറ്റ്‌ റയില്‍വേ ഉദ്യോഗസ്തര്‍ എന്നിവര്‍ക്ക്‌ ഇ-മെയില്‍ അയക്കണം.

എങ്ങനെയുണ്ട്‌ ഐഡിയ.........? വിജയിക്കുമോ ..........?(ഐഡിയ എന്റേതല്ല)

കോയമ്പത്തൂരില്‍ നിന്നുള്ള RAVI.S എന്ന  വ്യക്തി ഈ ട്രെയിനിന്‌  “മലബാര്‍ ക്രാന്തി എക്സ്പ്രസ്‌ “(ക്രാന്തി=വിപ്ലവം) എന്ന്‌ പേരിടണം എന്നാവശ്യപെട്ട്‌ ദ ഹിന്ദു ദിനപത്രത്തില്‍ കൊടുത്ത വാര്‍ത്ത താഴെ ചേര്‍ക്കുന്നു. അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ വാഗണ്‍ ട്രാജഡി എന്ന പേര് റയില്‍വേ സപ്പോര്‍ട്ട്‌ ചെയ്യില്ല എന്നാണ്‌.


Why not Malabar Kranti Express?

It would be in the fitness of things to name the Coimbatore - Mangalore Central inter-city express (22609/10) as Malabar Kranti Express.
The Inter-city express (daily) 22609/10 being operated between Palghat Junction and Mangalore Central is being extended to Coimbatore Junction as per the proposals of the railway budget presented this year.
It would improve the connectivity between Coimbatore and Malabar region which have long years of traditional linkage as both were part of the Madras Presidency of the British Raj, much before the states of Kerala and Tamil Nadu were carved out.
As a matter of coincidence, this train (like many other trains too) would halt both at Tirur and Podanur Junction, which were both witness to the gruesome incident in which 64 out of the 100 odd prisoners, who revolted against brutalities of British police in Malabar region, were transported in a closed freight wagon and suffocated to death in 1921.
Made to board the closed wagon at Tirur, these prisoners were destined to reach prisons located in Coimbatore and Bellary but many of them had reached their heavenly abode, asphyxiated to death inside the wagon.
Downplayed by merely describing it as a 'wagon tragedy' in 1921, this horrendous incident is beyond any realms of imaginations at a time when we crib about bad air-conditioned coaches, stained bed rolls, stinking toilets, jammed windows during train journeys.
Though a small wagon replica model is placed at Tirur in Malappuram district in memory of this event, there has been no effort to honour these souls who were denied even the right of dignity in death.
Southern Railway can consider naming this train as Malabar Kranti Express (reminding people of the struggle in Malabar region against British rule) to honour those unfortunate souls and also place paintings narrating this event prominently in the coaches of this train.
Ravi S,
Coimbatore.
= = == = = == = == = == = = = ==  = == =  = = ==  = = ==  = = = = = = = = = = = = == = = =  = == = = = = == = = = = = = == = == = = = = == = = = == = = = == = = 
Please take this message to VIP's in Malabar region of Kerala and take STEPS to name the train 22609/10, which is to be extended to Coimbatore jn with effect from New Railway Time table July 2012 as MALABAR KRANTI express.


ഈ വിഷയവുമായി ബന്ധപെട്ട് ഫേസ്‌ബുക്കില്‍ ഒരു ഗ്രുപ് തുറന്നിട്ടുണ്ട്..http://www.facebook.com/groups/137215089746626/

0 comments:

Post a Comment