വാഗണ്‍ ദുരന്ത സ്മാരക ടൗണ്‍ഹാളിനോട് അവഗണന...


തിരൂര്‍: രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വാഗണ്‍ ദുരന്ത രക്തസാക്ഷികളോട് തിരൂര്‍ നഗരസഭയുടെ അവഗണന. 1987 ജൂണ്‍ നാലിന് അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന വി.ജെ. തങ്കപ്പനാണ് ടൗണ്‍ഹാള്‍ ഉദ്ഘാടനംചെയ്തത്. തൂണുകള്‍ തകര്‍ന്നും കസേരകള്‍ നശിച്ചും ഇപ്പോള്‍ ടൗണ്‍ഹാള്‍ ഉപയോഗശൂന്യമായി.

വേണ്ടത്ര രീതിയിലുള്ള അറ്റകുറ്റപ്പണി ഉണ്ടാകാത്തത് കാരണമാണ് ടൗണ്‍ഹാള്‍ നശിച്ചത്. ടൗണ്‍ഹാളിന്റെ ഭക്ഷണശാലയിലെ തൂണുകളിലെല്ലാം വിള്ളലുണ്ടായി ഇത് ഏതുസമയവും നിലംപൊത്തുമെന്ന അവസ്ഥയിലായി. കര്‍ട്ടന് തകരാറുണ്ടായിട്ട് താഴ്ത്താന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി ടൗണ്‍ഹാള്‍ ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. വന്‍ തുക ചെലവഴിച്ച് ജനറേറ്റര്‍ വാങ്ങിയിരുന്നുവെങ്കിലും ഇതില്‍നിന്ന് ഇതേവരെ വൈദ്യുതിവിതരണം തുടങ്ങിയിട്ടില്ല.

മേല്‍ക്കൂരയില്‍നിന്ന് കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ പലപ്പോഴും താഴേക്ക് വീഴും. ശബ്ദക്രമീകരണം തകരാറിലായതിനാല്‍ സ്റ്റേജിലിരിക്കുന്നവര്‍ക്ക് പ്രസംഗിക്കുന്നവര്‍ പറയുന്നത് കേള്‍ക്കാറുമില്ല. വയറിങ്ങും ട്യൂബുകളും താഴേക്ക് തൂങ്ങിക്കിടക്കുകയാണ്. ജനലുകളുടെ ചില്ലുകള്‍ പൊളിഞ്ഞു. ടൗണ്‍ഹാളിന് മുമ്പില്‍ നിര്‍മിച്ച പാര്‍ക്ക് കാടുമൂടിയ നിലയിലാണ്. വാഗണ്‍ ദുരന്ത രക്തസാക്ഷികളെക്കുറിച്ച് പഠിക്കാന്‍ തിരൂരിലെത്തുന്നവര്‍ സ്മാരക ടൗണ്‍ഹാള്‍ കണ്ട് കണ്ണ് പൊത്തിയേക്കാം.

News @ Mathrubhumi

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal