1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
വാഗണ്‍ ട്രാജഡി.
********************************************
ആകെ 70 പേര്‍ മരണപ്പെട്ടു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാര്‍. അതില്‍ 35 പേര്‍ കരുവമ്പലം പ്രദേശത്തുകാര്‍.

വാഗണ്‍ ട്രാജഡിയെ കുറിച്ചുള്ള പുസ്തകങ്ങള്‍


1981 ല്‍ വാഗണ്‍ ട്രാജഡി അറുപതാം വര്‍ഷിക സ്മരണിക. മെക്കോ സംഘടിപ്പിച്ച വാഗണ്‍ ട്രാജഡി അറുപതാം വാര്‍ഷിക അനുസ്മരണ കമ്മറ്റി പുറത്തിറക്കി .എഡിറ്റര്‍: അബ്ദു ചെറുവാടി


Malayalam Titleവാഗൺ ട്രാജഡി: കനൽവഴിയിലെ കൂട്ടക്കുരുതി
Pages120
PublisherNational Book Stall Kottayam
PriceRS : 85.00
Edition2011 November

എന്താണ് വാഗൺ ദുരന്തം, അതിനിടയാക്കിയ സംഭവങ്ങൾ, തുടർന്നുള്ള കാര്യങ്ങൾ, എന്തു കൊണ്ട് കേരളചരിത്രത്തിൽ പോലും ഈ ബലിദാനത്തെ കുറിച്ച് അർഹിക്കുന്ന രീതിയിൽ പ്രതിപാദിക്കുന്നില്ല തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പഠനമാണ് വാഗൺ ട്രാജഡി കനൽവഴിയിലെ കൂട്ടക്കുരുതി. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ കേരളത്തിനോ ദക്ഷിണേന്ത്യയ്‌ക്കോ അർഹമായ സ്‌ഥാനം കിട്ടാത്തതിനു ഒരു കാരണം ഗൗരവമുള്ള ഗവേഷണത്തിന്റെ അഭാവമാണെന്ന് ഗ്രന്ഥകാരനായ ഡോ ശിവദാസൻ പി ആമുഖത്തിൽ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ കിരാതവാഴ്‌ചയിൽ ഇല്ലാതായ നമ്മുടെ സഹോദരങ്ങളുടെ സഹനത്തെക്കുറിച്ച് അറിയാനെങ്കിലും ഈ പുസ്‌തകം വായിക്കാം. ചിത്രങ്ങളും രേഖകളും സാക്ഷിമൊഴികളും ഈ പുസ്‌തകത്തിന്റെ ആധികാരികത കൂട്ടുന്നു.വാഗണ്‍ ട്രാജഡിയും ഇരുട്ടറയും
എഴുതിയത്: കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം
0 comments:

Post a Comment