1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
വാഗണ്‍ ട്രാജഡി.
********************************************
ആകെ 70 പേര്‍ മരണപ്പെട്ടു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാര്‍. അതില്‍ 35 പേര്‍ കരുവമ്പലം പ്രദേശത്തുകാര്‍.

വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൌണ്‍ഹാള്‍


വാഗണ്‍ ദുരന്തത്തില്‍ രക്തസാക്ഷികളായവരെ ആദരിച്ചും അനുസ്മരിച്ചുംകൊണ്ട്‌ തിരൂര്‍ നഗരസഭ കൊല്ലപ്പെട്ട 70 പേരുടെ നാമത്തില്‍ 'വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൌണ്‍ഹാള്‍' പണിതു. 1987 ഏപ്രില്‍ ആറിനാണ്‌ അന്നത്തെ തദ്ദേശ സ്വയംഭരണ വി.ജെ. തങ്കപ്പന്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്‌. അതില്‍ 1993 മാര്‍ച്ച്‌ 20ന്‌ അന്നത്തെ വിദ്യാഭ്യാസമന്ത്രിയും സ്ഥലം എം.എല്‍.എയുമായിരുന്ന ഇ.ടി. മുഹമ്മദ്‌ ബഷീര്‍ രക്തസാക്ഷികളുടെ പേരുവിവരപ്പട്ടിക അനാവരണം ചെയ്തിട്ടുണ്ട്‌.2 comments:

  1. 1980 ല്‍ തിരൂര്‍ മുന്‍സിപ്പല്‍ ഭരണത്തില്‍ ആദ്യമായ് ഇടതുമുന്നണി യുടെ നേത്രതത്തില്‍ അധികാരത്തില്‍ വന്ന ഭരണ സമിതി ആണ് ഇത് നിര്‍മ്മിച്ചത്‌

    ReplyDelete
  2. തദ്ദേശ സ്വയംഭരണ വി.ജെ. തങ്കപ്പന്‍.....ithenth thankappanaaa.
    blog vayikkarilla alle.

    ReplyDelete