കുരുവമ്പലത്ത് ഇന്ന് ചരിത്ര സെമിനാര്‍കൊളത്തൂര്‍: വാഗണ്‍ട്രാഡജി 91-ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കുരുവമ്പലത്ത് ചരിത്രസെമിനാര്‍ നടക്കും. ദുരന്തത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടതില്‍ അധികപേരും കുരുവമ്പലം, പുലാമന്തോള്‍ പ്രദേശത്തുകാരായിരുന്നു. ഇതിന്റെ ഓര്‍മപുതുക്കലിന് വേണ്ടിയാണ് സ്മാരകസമിതി എല്ലാവര്‍ഷവും ചരിത്രസംഗമം നടത്തുന്നതെന്ന് കണ്‍വീനര്‍ മഠത്തില്‍ ബഷീര്‍ കുരുവമ്പലം അറിയിച്ചു.

വൈകീട്ട് 6.30ന് മന്ത്രി മഞ്ഞളാംകുഴി അലി സെമിനാര്‍ ഉദ്ഘാടനംചെയ്യും. ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍ അംഗം ഡോ. വി. കുഞ്ഞാലി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, സലീം കുരുവമ്പലം, എം.ടി. സലീന, എം.കെ. റഫീഖ എന്നിവര്‍ പങ്കെടുക്കും.

News @ Mathrubhumi

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal