വാഗണ്‍ട്രാജഡി ചരിത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കണം


തിരൂര്‍: സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ധീര രക്തസാക്ഷികളുടെ ചരിത്രങ്ങള്‍ പുതുതലമുറകള്‍ക്ക് പഠനവിധേയമാക്കാന്‍ വാഗണ്‍ ട്രാജഡി ചരിത്ര ഗവേഷണകേന്ദ്രം സ്ഥാപിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് വാഗണ്‍ ദുരന്തത്തിന്റെ 91-ാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ഥനാ സദസ്സ് ആവശ്യപ്പെട്ടു.

കോട്ട് ഖബര്‍സ്ഥാനില്‍ നടന്ന പ്രാര്‍ഥനാസദസ്സിന് എ.എസ്.കെ.തങ്ങളും കോരങ്ങത്ത് ബഖര്‍സ്ഥാനില്‍ നടന്ന പ്രാര്‍ഥനാസദസ്സിന് കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറയും നേതൃത്വം നല്‍കി. പി.എം. റഫീഖ് അഹമ്മദ്, ഇ. സാജിദ് മൗലവി, കെ.സി. നൗഫല്‍, കെ.എ.റ ശീദ് ഫൈസി, ഐ.പി. അബു, ടി. അശ്‌റഫ്, സി.പി. അബൂബക്കര്‍ ഫൈസി, സി.കെ. ഇസ്മായില്‍, ഹുസൈന്‍ തലക്കടത്തൂര്‍, ഖാലിദ് മുസ്‌ലിയാര്‍, ഇര്‍ശാദ് കൂട്ടായി എന്നിവര്‍ നേതൃത്വം നല്‍കി.

News @ Mathrubhumi
19.11.12

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal