വാഗണ്‍ ട്രാജഡി പുരസ്‌കാരം ഡോക്ടര്‍ വി.പി. ഗംഗാധരന്


തിരൂര്‍:യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന തിരൂര്‍ നിവാസികളുടെ കൂട്ടായ്മയായ ടീം തിരൂര്‍ ഏര്‍പ്പെടുത്തിയ അഞ്ചാമത് വാഗണ്‍ ട്രാജഡി സ്മാരക പുരസ്‌കാരം ലോകപ്രശസ്ത ഓങ്കോളജി വിദഗ്ധനായ ഡോ. വി.പി. ഗംഗാധരന് ലഭിച്ചു.

കാന്‍സര്‍ ചികിത്സാരംഗത്ത് ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ ഇദ്ദേഹം നടത്തുന്ന സേവനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ഇദ്ദേഹം എറണാകുളം ലേക്‌ഷോര്‍ ആസ്പത്രിയിലാണ് സേവനം അനുഷ്ഠിക്കുന്നത്. പ്രശസ്തിപത്രവും വാഗണ്‍ ശില്‍പ്പവും 25,000 രൂപയുമാണ് അവാര്‍ഡ്.

30ന് അബുദാബിയില്‍ നടക്കുന്ന ടീം ഉത്സവ് 2012-ല്‍ അവാര്‍ഡ് സമ്മാനിക്കും.

മാതൃഭൂമി
23.11.12

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal