1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
വാഗണ്‍ ട്രാജഡി.
********************************************
ആകെ 70 പേര്‍ മരണപ്പെട്ടു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാര്‍. അതില്‍ 35 പേര്‍ കരുവമ്പലം പ്രദേശത്തുകാര്‍.

വാഗണ്‍ ട്രാജഡി അനുസ്മരണം: കുരുവമ്പലം

വാഗണ്‍ട്രാജഡിയെക്കുറിച്ച് പഠിക്കാന്‍ അവസരമൊരുക്കണം


മലപ്പുറം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗണ്‍ ട്രാജഡിയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും സ്കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് കുരുവമ്പലത്ത് നടന്ന വാഗണ്‍ ട്രാജഡി അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. കുരുവമ്പലം വാഗണ്‍ ട്രാജഡി സ്മാരക സമിതി സംഘടിപ്പിച്ച 92ാം വാര്‍ഷികദിനാചരണ ചടങ്ങ് പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു.

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ കെ. അലി നൗഫലിനെ ആദരിച്ചു. പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് എം. അബൂബക്കര്‍, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് കെ.ടി. ഹംസ, കെ. ഹൈദ്രസ് ഹാജി, കെ.ടി. ജമാല്‍, പി.പി. ശശി, പി. ഏന്തുഹാജി, മഠത്തില്‍ ബഷീര്‍, ടി. മുഹമ്മദലി, കെ.പി. കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പി. അബ്ദുസ്സലാം സ്വാഗതവും പി. ഷൗക്കത്ത് നന്ദിയും പറഞ്ഞു.

News: Madhyamam
Photo: Madhyamam & Malappuram News

0 comments:

Post a Comment