വളപുരം ജി.എം.യു.പി സ്കൂള്‍ പുതിയ ബ്ളോക്ക് വാഗണ്‍ ട്രാജഡി സ്മാരകം


പുലാമന്തോള്‍: വളപുരം ജി.എം.യു.പി സ്കൂളിന് വേണ്ടി നിര്‍മിച്ച പുതിയ ബ്ളോക്കിന് വാഗണ്‍ ട്രാജഡി സ്മാരക ബ്ളോക്കെന്ന് നാമകരണം ചെയ്തു. സ്കൂള്‍ പി.ടി.എ കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരമാണ് പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് അംഗീകാരം നല്‍കിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന ഏടായ 1921 നവംബര്‍ 19ലെ വാഗണ്‍ ദുരന്തത്തില്‍ മരിച്ചുവീണവരില്‍ 41 പേര്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് നിവാസികളായിരുന്നു. ഇവരില്‍ അധികം പേരും വളപുരം സ്വദേശികളും. വാഗണ്‍ ദുരന്തത്തിന് 93 വയസ്സ് പിന്നിടുമ്പോഴും ജന്മനാട്ടില്‍ ഇവര്‍ക്ക് സ്മാരകമില്ല. ഇതിന് പരിഹാരമെന്നോണമാണ് വളപുരം ജി.എം.യു.പി സ്കൂളില്‍ നിര്‍മിച്ച പുതിയ ബ്ളോക്കിന് വാഗണ്‍ സ്മാരക ബ്ളോക്കെന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ അറിയിച്ചു.
പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിന്‍െറയും എസ്.എസ്.എയുടെയും ഫണ്ടുകള്‍ ഉപയോഗിച്ചാണ് പുതിയ ബ്ളോക്കിന്‍െറ നിര്‍മാണം. 60 ലക്ഷം രൂപയായിരുന്നു ചെലവ്.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal