പോരാട്ടങ്ങളുടെ തിരുമുറിവായി വാഗൺ ട്രാജഡി.


സ്വാതന്ത്ര്യ സമരചരിത്രത്തിൽ ബ്രിട്ടീഷുകാരുടെ ക്രൂരത വെളിപ്പെട്ട ജാലിയൻവാലാബാഗിനോളം ഭീകരമാണ് വാഗൺ ദുരന്തം. വായുവും വെളിച്ചവും കടക്കാത്ത ചരക്കുവാഗണിൽ 1921ൽ പിടഞ്ഞുവീണത് മലപ്പുറത്തെ 70 ജീവനുകൾ. സമാനതകളിലാത്ത ക്രൂരതക്ക് േവദിയായ തിരൂരിൽ 96 ആണ്ടുകൾക്ക് ശേഷവും ആ സ്മരണകൾ ഇരമ്പുന്നുണ്ട്.
1921 നവംബർ 20നായിരുന്നു ദുരന്തം. (നവംബർ 10, 17 തീയതികളിലാണെന്നും റിപ്പോർട്ടുകളുണ്ട്). മലബാർ സമരത്തിൽ പെങ്കടുത്ത ഇരുന്നൂറോളം പേരെ പൊലീസ് ഇരുട്ട് നിറഞ്ഞ ഒറ്റവാഗണിൽ കുത്തിനിറച്ചു. പുറത്തുനിന്നുള്ളവർ തടവുകാരെ കാണാതിരിക്കാനായിരുന്നു ഇൗ തന്ത്രം. തിരൂരിൽനിന്ന് കോയമ്പത്തൂരിലേക്കായിരുന്നു യാത്ര.

കാലുകുത്താനിടമില്ലാത്ത വാഗണിൽ തിരൂരിൽനിന്ന് വണ്ടി പുറപ്പെടും മുേമ്പ നിലവിളി ഉയർന്നു. കോയമ്പത്തൂരിനടുത്ത പോത്തന്നൂരിൽ വണ്ടിയെത്തിയപ്പോേഴക്കും ആ ശബ്ദങ്ങളൊക്കെയും നിലച്ചു. വാഗൺ തുറന്നപ്പോൾ കണ്ടത് മലമൂത്ര വിസർജനത്തിൽ പുരണ്ടും കടിച്ചും മാന്തിയും കെട്ടിപ്പിടിച്ചുമുള്ള മൃതദേഹങ്ങൾ. ബോധരഹിതരായ ബാക്കിയുള്ളവർ. 70 പേരാണ് വാഗണിൽ പിടഞ്ഞുവീണത്. മരിച്ചവരിൽ 41 പേരും പുലാമന്തോൾ പഞ്ചായത്തിലുള്ളവർ. ഇതിൽ 35 പേർ കുരുവമ്പലം സ്വദേശികളും.
മൃതദേഹങ്ങൾ ഏറ്റെടുക്കാന്‍ പോത്തന്നൂരിലെ സ്റ്റേഷന്‍ മാസ്റ്റര്‍ തയാറായില്ല. വണ്ടി തിരൂരിലേക്ക് തന്നെ മടക്കി. നാട്ടിലേക്ക് കൊണ്ടുപോകാനാകാത്തതിനാൽ 44 പേരെ കോരങ്ങത്ത് പള്ളി ഖബർസ്ഥാനിലും എട്ടുപേരെ കോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി. മരിച്ച നാല് ഹൈന്ദവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആരുമെത്തിയില്ല. മുത്തൂരിലെ കല്ലുവെട്ടുകുഴിയിൽ അവരെ അടക്കി.
ദുരന്തത്തി​െൻറ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ബ്രിട്ടീഷുകാർക്ക് സൗമനസ്യമുണ്ടായില്ല. പെയിൻറ് ചെയ്തപ്പോൾ ദ്വാരങ്ങൾ അടഞ്ഞുപോയെന്നും പ്രത്യേക വാഗൺ ആവശ്യെപ്പടാത്തതിനാലാണ് ചരക്ക് വാഗൺ നൽകിയതെന്നുമായിരുന്നു റെയിൽവേ നൽകിയ വിശദീകരണം. ഒരു െറയിൽവേ ജീവനക്കാരനും പൊലീസുകാരനുമെതിരെ കേസെടുത്തെങ്കിലും കോടതി വെറുതെ വിട്ടു. മരിച്ചവരുടെ ആശ്രിതർക്ക് 300 രൂപ വീതം സഹായധനം നിർദേശിച്ചത് മാത്രമാണ് ഏക കാര്യം.

ദുരന്തത്തി​െൻറ സ്മരണക്കായി തിരൂരിൽ ടൗൺഹാളുണ്ട്. ചരക്ക് വാഗണി​െൻറ മാതൃകയോടെയാണ് സ്മാരകം. പോരാട്ട സ്മരണകൾ ഉൾകൊള്ളുന്ന മ്യൂസിയമെന്ന ആവശ്യം നീളുകയാണ്. കുരുവമ്പലത്ത് മരിച്ചവരുടെ പേരിൽ സ്മാരകമുണ്ട്. തിരൂരിലെ ഖബറിടങ്ങൾ സംരക്ഷിക്കാൻ നഗരസഭ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇവയൊന്നും ആ അനുഭവങ്ങൾക്കും പോരാട്ട വീര്യത്തിനും പകരമാകുന്നില്ല. സ്മാരകങ്ങളും ചിഹ്നങ്ങളും മായുേമ്പാഴും ഒാർത്തിരിക്കേണ്ട ചിലതുണ്ട്. ഇൗ ധീര ദേശാഭിമാനികളുടെ ജീവൻ വെടിഞ്ഞുള്ള സമര പോരാട്ടമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം

മാധ്യമം

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal