വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺ ഹാൾ തിരൂർ

വാഗൺ ട്രാജഡിയുടെ 80-ആം വാർഷികത്തോട് അനുബന്ധിച്ച് തിരൂർ മുനിസിപ്പാലിറ്റി നിർമ്മിച്ച ഹാളാണ് വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ. തിരൂർ നഗരമധ്യത്തിലായാണ് ഈ ഹാൾ സ്ഥിതിചെയ്യുന്നത്. ഈ ദുരന്തത്തിന്റെ ഓർമക്കായ് ഹാളിനോട് ചേർന്ന് ഒരു വാഗൺ മാതൃക നിർമ്മിച്ചിട്ടുണ്ട്. ഈ വാഗണിന്റെ നിർമ്മാണത്തിനുശേഷം ഹാളിന്റെ പേർ മുൻസിപ്പൽ ടൗൺ ഹാൾ എന്നതു മാറ്റി വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൌണ്‍ ഹാള്‍ എന്നാക്കുകയായിരുന്നു.1987 ഏപ്രില്‍ ആറിനാണ്‌ അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി വി.ജെ. തങ്കപ്പന്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്‌. അതില്‍ 1993 മാര്‍ച്ച്‌ 20ന്‌ അന്നത്തെ വിദ്യാഭ്യാസമന്ത്രിയും സ്ഥലം എം.എല്‍.എയുമായിരുന്ന ഇ.ടി. മുഹമ്മദ്‌ ബഷീര്‍ രക്തസാക്ഷികളുടെ പേരുവിവരപ്പട്ടിക അനാവരണം ചെയ്തിട്ടുണ്ട്‌.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal