രണസ്മൃതി' ഡോക്യുമെന്ററി പ്രകാശനം ചെയ്തു

പുലാമന്തോള്‍: വീരമൃത്യു വരിച്ച ധീര ദേശാഭിമാനികളുടെ ഓര്‍മ്മകള്‍ പുതുക്കി വാഗണ്‍ ട്രാജഡി അനുസ്മരണ സമ്മേളനം നടത്തി. കുരുവമ്പലം വില്ലേജ്പടിയില്‍ വാഗണ്‍ ട്രാജഡി സ്മാരക മന്ദിരത്തിന് സമീപം മഞ്ഞളാംകുഴി അലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സലീം കുരുമ്പലം അധ്യക്ഷതവഹിച്ചു.

രണസ്മൃതി സ്വാതന്ത്ര്യസമര ചരിത്രത്തിലെ കാണാപ്പുറങ്ങള്‍ എന്ന ഡോക്യുമെന്ററി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് പ്രകാശനംചെയ്ത് മുഖ്യ പ്രഭാഷണം നടത്തി. ഡോ. സി.എ. ഫുക്കാര്‍ അലി, പ്രൊഫ. അമീന്‍ ദാസ് എന്നിവരെ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. വാര്‍ഡംഗം എം.ടി. മുഹമ്മദലി, ഷൗക്കത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal